FLASH NEWS

SSF







ചോലക്കല്‍ മഹല്ല് കമ്മിറ്റി ഓമശ്ശേരി.

ഓമശ്ശേരി: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചോലക്കല്‍ സുന്നി മഹല്ല് കമ്മിറ്റിക്ക്(സി എം സി ഓമശ്ശേരി ) അബു ദാബിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. പ്രസിഡണ്ട്‌ ,ഉമ്മര്‍ സി വി , സെക്രട്ടറി മുഹമ്മദ്‌ കെ സി , ട്രഷറര്‍ ബഷീര്‍ ഓ കെ. റീലീഫ് കമ്മിറ്റി ഭാരവഹികലായ് സുബൈര്‍ കെ കെ, സലാം ഓ കെ, മുഹമ്മദ്‌ എന്നിവരയും നിയമിച്ചു.
http://cmcomassery.blogspot.com/

ചോലക്കല്‍ മഹല്ല്




കോഴിക്കോട് ജില്ലയിലെ മലയോര മീഖലയുടെ കവാടം, ഓമശ്ശേരി ...ഇവടെ നാനാ മതസ്ഥര്‍ വസിക്കുന്നു. അതില്‍ കൂടുതലായി മുസ്ലിം സമൂഹവും. അതില്‍ പെട്ട വളരെ ശ്രദ്ദമായ ഒരു മഹല്ലും മസ്ജിദും ആണ് ചോലക്കല്‍ മഹല്ല് .ഇവിടെത്തെ പ്രദാന ഉസ്താദ്‌മാര്‍ മര്‍ഹും MKM കോയ മുസ്ലിയാര്‍, TT അബ്ദുള്ളകുട്ടി മുസ്ലിയാര്‍ വേങ്ങര . ഇവിടെത്തെ മുഖ്‌യ ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ചോലക്കള്‍ മഹല്ലില്‍ മാവുല്ലകുണ്ടം, നയട്ടുപര, ചോലക്കള്‍, താഴെ ഓമശ്ശേരി, മംബിടച്ചളില്‍, ഓമശ്ശേരി ടൌണ്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നു. കൂടാതെ ഇവടെ എസ് വൈ എസ് ,എസ്.എസ്.എഫ് , എസ്.ബി.എസ്, ലൈബ്രറി, സഹായ സെല്‍,സ്ടുടെന്റ്സ് സെന്റര്‍ ‍,സുനനുല്‍ ഹുദ മദ്രസ്സ, ബദറ്ല് ഹുദ മദ്രസ്സ, മസ്ജിദുകള്‍ ‍ ‍ തുടങ്ങിയവ നടന്നു വരുന്നു.

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം (എസ്‌ എസ്‌ എഫ്‌)

മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.
ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ സായാഹ്‌നങ്ങളില്‍ ഒത്തുകൂടി സമൂഹത്തെ ശരിയായ ചിതയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവര്‍ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോര്‍ത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേര്‍വഴിക്കാനായിട്ടുള്ള ഈ ദൗത്യമെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. പലഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്ന ചിന്തകള്‍ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസില്‍ എ കെ ഇസ്‌മായില്‍ വഫ എന്ന വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകള്‍ക്ക്‌ സംഘടിത ശക്തി പകര്‍ന്നു. 1973 ഏപ്രില്‍ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ നിലവില്‍ വന്നു.
മതവിജ്ഞാനീയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാര്‍ത്ഥികള്‍ ദര്‍സുകളിലും അത്യാവശ്യ ആചാരാനുഷ്‌ഠാനങ്ങള്‍ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളില്‍ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാര്‍ത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികളെ കയ്യാലെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും മതവിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ആര്‍ക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകല്‍ച്ചയെക്കുറഇച്ച്‌ ആഴത്തില്‍ അപഗ്രഥിച്ച സുന്നി വിദ്യാര്‍ത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകള്‍ ഭൗതിക തലത്തിലേക്ക്‌ പടര്‍ന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മതവിദ്യാര്‍ത്ഥികള്‍ ഗുരുകുലങ്ങളില്‍ നിന്ന്‌ ഇറങ്ങി വന്നു. അവര്‍ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്കൊപ്പം സായാഹ്‌നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങള്‍ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങള്‍ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാര്‍ത്ഥികളില്‍ തളിര്‍ത്തു വളര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതല്‍കൂട്ടായ പ്രവര്‍ത്തനമായിരുന്നു അത്‌. അതിനന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാന്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.
ഇന്ന്‌ വൈവിധ്യപൂര്‍ണമായ വിപ്ലവ പ്രവര്‍ത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്‌നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തില്‍ വേരൂന്നി നില്‍ക്കുകയും വളര്‍ന്നു പന്തലിക്കുകയും മറ്റുള്ളവര്‍ക്ക്‌ തണലും ഫലും നല്‍കുകയും ചെയ്യുന്നു.

Phone Number

S NONAME EMIRATES CONTACT NO
1 Basher OK Abu Dhabi +971505460234
2 Muhajir CV Abu Dhabi +971508147175
3 Shihabudheen P Abu Dhabi +971558572940
4 Jabir Areekal Abu Dhabi +971558558213
5 Salam OK Abu Dhabi +971503254365
6 Shihabudheen OK Abu Dhabi +971502646968
7 Yahkoob OK Abu Dhabi +971559967142
8 Samad Abu Dhabi +971557329184
9 Subair KK Abu Dhabi +971558712770
10 Ashraf KK Abu Dhabi +971507364759
11 Ahmed kutty Abu Dhabi +971507712331
12 Ummer Melambra Abu Dhabi +971507817505
13 Anwar Areekkal Abu Dhabi +971552472006
14 Anwar KK Dubai +971508968312
14 Shihabudheen KK Dubai +971504954122
15 Salam KT Dubai +971506959633
16 Muhammed KC Dubai +971504260408
17 Aboobacker Sidique KT Dubai+971558223705
18 Sidique PV AL Ain +971557123706
19 Fahrudheen T AL Ain +971557638860
20 Muneer RK AL Ain +971504259447
21 Aslam AL Ain +971553576126
22 Basheer Tadathil Sharjha +971552574726
23 Shamsudheen Fujairah +971566549850
24 Ummer CV Abu Dhabi +971507126578
25 Zainudheen KT Dubai +971554804604
26 Abdulrahman NV Dubai +971552464876
27 Abdulla KC Dubai +971557551334
28 Irshad Mambidachalil Dubai +971553958713